Mazhuppel Chitty Monthly Agreement Template¶
{{company_logo}} മഴുപ്പേല്‍ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്
പയ്യാവൂര്‍, Ph: 04602210679, Mob: 9446510679 ചിട്ടി ആക്ട് 1982 (സെന്‍ട്രല്‍ ആക്ട് 40 ഓഫ് 1982 പ്രകാരം) ന് വിധേയമായി കണ്ണൂര്‍ ജില്ലാ ചിട്ടി ഡെപ്യൂട്ടി രജിസ്്രാരുടെ {{blank_001}} നമ്പർ ഉത്തരവില്‍ പ്രകാരം അനുവാദം ലഭിച്ച പ്രതിമാസ ലേലചിട്ടിയുടെ എഗ്രിമെന്റ്.
Form No. VIII ഫോം ഓഫ്ചിറ്റ് എഗ്രിമെന്റ് (തലയാളും ചിറ്റാളന്മാരും തമ്മില്‍ ഏര്‍പ്പെട്ട എഗ്രിമെന്റിലെ വ്യവസ്ഥകള്‍)
എല്ലാ ഇംഗ്ലീഷ് മാസവും {{blank_002}}ാഠ തീയതി തോറും നടത്തുന്ന ചിട്ടിയുടെ നടത്തിപ്പിനും വേണ്ടി ചിട്ടി മുമ്പന്‍ മഴുപ്പേല്‍ റിച്ചാര്‍ഡ് ജോസഫും (മാനേജിംഗ് ഡയറക്ടര്‍ മഴുപ്പേല്‍ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്) ചി ദ്രാളന്മാരും തമ്മില്‍ ഏര്‍പ്പെട്ട കരാറിലെ വ്യവസ്ഥകള്‍.
-
ഈ ചിട്ടി ശ്രീകണ്ഠപുരം സബ് രജിസ്ത്രാര്‍ ആഫീസില്‍ {{blank_003}} നമ്പർ ആയി രജിസ്റ്റര്‍ ചെയ്തി ട്ടാള്ളതാകൂന്നു.
-
20 - മാണ്ട് {{blank_004}} മാസം {{blank_005}}ാം തീയതി {{blank_006}}ാഠ നമ്പരായി രജിസ്റ്റര്‍ ചെയ്തി ട്ടുള്ളതാകുന്നു. മുമ്പന്‍ റിച്ചാര്‍ഡ് ജോസഫ് S/O. ജോസഫ് മഴുപ്പേല്‍ വയസ് {{blank_007}} ചിട്ടി തലയാള്‍, പയ്യാവൂര്‍ അംശം ദേശം, പി.ഒ. പയ്യാവൂര്‍, കണ്ണൂര്‍ ജില്ല, പിന്‍കോഡ്-670 633, ഫോണ്‍ നമ്പര്‍: 04602210679 ഈ ചിട്ടി യുടെ മുമ്പന്‍ (ഫോര്‍മാന്‍) ആകുന്നു.
I. ചിട്ടി തുക: ഈ ചിട്ടിക്ക് {{blank_008}} രൂപ തവണ സംഖ്യയും ആകെ {{blank_009}} തവണകളും കൂടി മൊത്തം കം. രൂവ ചിട്ടി തുകയും ഉണ്ടായിരിക്കുന്നതാണ്. മേല്‍പറഞ്ഞിട്ടുള്ള തവണ സംഖ്യ യാതൊരു കിഴിവും കൂടാതെ ആദ്യ തവണ അടക്കേണ്ടതും രണ്ടാമതു തവണ മുതല്‍ മേല്‍പറഞ്ഞ തവണ സംഖ്യയില്‍ നിന്നും ലേലകി ഴിവു നീക്കിയുള്ള സംഖ്യ അടമയ്ക്കേണ്ടതുമാണ്. ചിട്ടി ലേലത്തില്‍ പിടിച്ച ചിറ്റാളനു മുമ്പന്‍ കമ്മീഷനും ലേലകിഴിവും കഴിച്ചുള്ള സംഖ്യ മാത്രം പ്രൈസ് സംഖ്യയായി ലഭിക്കുന്നതാകുന്നു.
II. ചിട്ടിയുടെ കാലാവധി: ചിട്ടിയുടെ ഒന്നാമത് തവണ തീയതി {{blank_010}} OO മാണ്ട് {{blank_011}} മാസം ഹാം തീയതിയും തുടര്‍ന്ന് എല്ലാ മാസവും {{blank_012}} ഠം തീയതി തവണ തീയതി ആയും ചിട്ടി ദിവസം കമ്പനിയുടെ അവധി ദിവസമാണെങ്കില്‍ അടുത്ത പ്രവര്‍ത്തി ദിവസം ഈ ചിട്ടി നടത്തുന്നതും, ആണ്ടില്‍ 12 തവണകള്‍ വീതം{{blank_013}} മാസം കൊണ്ട് {{blank_014}} OO മാണ്ട് {{blank_015}} മാസം പാം തീയതി ചിട്ടി അവസാനിക്കുന്നതുമാകുന്നു.
III. ചിട്ടിയുടെ ലേലം: പയ്യാവുരിലുള്ള PGP IX/673 -ാം നമ്പര്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള മഴുപ്പേല്‍ AGW പ്രൈവറ്റ് ലിമിറ്റഡിന്റെ ആഫീസില്‍ എല്ലാ തവണ തീയതിയിലും {{blank_016}} മണിക്ക് ലേലം നടത്തപ്പെടുന്നതുമാകുന്നു. അനിയന്ത്രിതമായ കാരണങ്ങളാല്‍ ചിട്ടയായ ആഫീസ് പ്രവര്‍ത്തനം സാധ്യമാകാത്ത സാഹചര്യങ്ങളില്‍ (ബന്ദ്, ഹര്‍ത്താല്‍, സമരങ്ങള്‍, ക്രമസമാധന പ്രശ്നങ്ങള്‍, പൊതുഅവധി എന്നിവ) ചി ട്ടി ലേലം അടുത്ത പ്രവര്‍ത്തി ദിവസം നടത്തുന്നതായിരിക്കും. ഒന്നാമത് തവണ മുമ്പന്‍ ലേലം കൂടാതെ പിരി ച്ചെടുക്കുന്നതും അന്നുതന്നെ രണ്ടാമതുതവണ മുന്‍കൂര്‍ ലേലം ചെയ്യുന്നതും ശേഷമുള്ള ഓരോ തവണയും അപ്ര കാരം മുന്‍കൂര്‍ ലേലം ചെയ്യുന്നതുമാണ്. {{blank_017}} രൂപയുടെ ഒരു നമ്പര്‍ ചിട്ടിക്ക് {{blank_018}} രൂപ കുറച്ച് ലേലം തുടങ്ങുന്നതാണ്.
IV. ഫോര്‍മാന്‍ സെക്യുരിറ്റിയായി നല്‍കുന്ന ഡെപ്പോസിറ്റ് തുകയുടെ വിശദവിവരം
-
ചിട്ടി ആക്ട് സെക്ഷന്‍ 20 (a): ഈ ചിട്ടിയുടെ ശരിയായ നടത്തിപ്പിന് ജാമ്യമായി മുന്‍പന്‍ ചിട്ടി ആക്ട് 20-90 വകുപ്പ് പ്രകാരം ചിട്ടി സലക്ക് തുല്യമായ {{blank_019}} രൂവ {{blank_020}}:ം. ശ്രീകണ്ഠ പുരം അസിസ്റ്റന്റ് രജിസ്ക്രാര്‍ ഓഫ് ചിറ്റ്സ് എന്ന പേരില്‍ {{blank_021}}ാഠ നമ്പര്‍ രസീതുപ്രകാരം ക്യാഷ് ഡെപ്പോസിറ്റായി {{blank_022}}:.. ശാഖയില്‍ {{blank_023}} തീയതിയില്‍ നിക്ഷേപിച്ച് ശ്രീകണ്ഠപുരം അസിസ്റ്റന്റ് ചിട്ടി രജിസ്ത്രാര്‍ പേര്‍ക്ക് ചിറ്റാളന്മാര്‍ക്ക് വേണ്ടി ജാമ്യം സ്ഥാപി ചിട്ടുള്ളതുമാണ്.
-
ചിട്ടി ആക്ട് സെക്ഷന്‍ 20 ല്‍ പറഞ്ഞിട്ടുള്ള ജാമ്യം മതിയായതാണെന്നുള്ളതിന് ശ്രീകണ്ഠപുരം അസിസ്റ്റന്റ് രജിസ്്രാര്‍ ഓഫ് ചിറ്റ്സിന്റെ {{blank_024}} “00 തീയതിയിലെ {{blank_025}} -ാം നമ്പര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതാകുന്നു.
-
ചിട്ടി ഫോര്‍മാന്‍ ചിട്ടി സംബന്ധമായി മുഴുവന്‍ ബാദ്ധ്യതകളും വിടര്‍ത്തുന്ന മുറയ്ക്കല്ലാതെ പ്രസ്തുത മുഴുവന്‍ സെക്യൂരിറ്റിയും ചിട്ടി ഫോരമാന്‍ തിരികെ വാങ്ങാന്‍ പാടില്ലാത്തതും ലഭിക്കുന്നതല്ലാത്തതും ആകുന്നു.
V. ചിട്ടി നടത്തിപ്പിന്റെ രീതി
-
OD ONS) {{blank_026}}൦..... രൂപ തവണ സംഖ്യയും {{blank_027}} മാസം കാലാവധിയുള്ളതുമാകുന്നു. ചിട്ടി സലയു ടെ {{blank_028}} IO ആയ vce: രൂപ ഫോര്‍മാന്‍ കമ്മീഷന്‍ ആയും, ലേലസമയം 10 മിനിട്ട് ആയും ക്ലിപ്ലപ്പെടുത്തിയിട്ടുള്ളതാകുന്നു. ചിട്ടി തുകയ്ക്ക് അര്‍ഹരായവരെ ലേലത്തില്‍ കൂടിയോ, നറൂക്കിട്ടെടുത്തോ നിശ്ചയിക്കുന്നതാകുന്നു. ഈ ചിട്ടിയുടെ ലേലം ആര്‍ട്ടിക്കിള്‍ II] ല്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തും തീയതിയിലും സമയത്തും നടത്തുന്നതുമാണ്.
-
ഓരോ ചിട്ടി ലേല ദിവസവും ആകെ സലയില്‍ നിന്നും ഫോര്‍മാന്‍ കമ്മീഷനായ {{blank_029}} കുറച്ച് ലേലം വിളിച്ച് തുടങ്ങുന്നതും അതായത് ഓരോ ലേലത്തിലും {{blank_030}} രൂപ വീതം കുറച്ച് കൂടുതല്‍ തുക ഉപേക്ഷിക്കുന്ന ചിറ്റാളന്റെ പേരില്‍ ലേലം സ്ഥിരപ്പെടുത്തേണ്ടതും, എന്നാല്‍ 40% തുകയില്‍ കൂടുതല്‍ കുറവ് ചെയ്യാന്‍ പാടില്ലാത്തതുമാകുന്നു. 40% തുക കുറച്ച് വിളിക്കാന്‍ ഒന്നില്‍ കൂടുതല്‍ ചിറ്രാളന്മാര്‍ ഉണ്ടായാല്‍ ലേലം നറൂക്കിട്ടെടുത്ത് സ്ഥിരപ്പെടുത്തുന്നതൂമാണ്.
-
ഏതെങ്കിലും കാരണവശാല്‍ ഫോര്‍മാന്‍ കമ്മീഷന്‍ കഴിച്ച് ലേലം വിളിക്കാന്‍ ആളില്ലാതെ വന്നാല്‍ വരിസംഖ്യ കൂടി ശ്ലീക ഇല്ലാത്ത ചിറ്റാളന്മാരുടെ പേരുകള്‍ നറുക്കിട്ടെടുത്ത് ചിട്ടി പിടിച്ച ചിറ്റാളനെ നിശ്ചയിക്കൂന്നതും അപ്രകാരം നിശ്ചയിക്കപ്പെടുന്ന ആളിന് ഫോര്‍മാന്‍ കമ്മീഷന്‍ കഴിച്ചുള്ള തുകയ്ക്ക് അവകാശം ഉണ്ടായിരിക്കുന്നതുമാണ്.
-
കുറി തവണ മുടക്ക് വരുത്തിയിട്ടുള്ള ചിറ്രാളന്മാര്‍ക്ക് ലേലത്തില്‍ പങ്കെടുക്കുവാന്‍ അവകാശമില്ല.
-
ഏതെങ്കിലും കാരണവശാല്‍ ചിറ്റാളനന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയാതെവരുന്ന പക്ഷം ചിറ്റാളന്റെ എഴുത്ത് മുഖേന അധികാരം സിദ്ധിച്ച ആളിനെ ലേലത്തില്‍ പങ്കെടുപ്പിക്കുവാ൯ ഫോര്‍മാന്‍ അവകാശം ഉണ്ടായി രിക്കൂന്നതാണ്. ചിറ്റാളന്റെ എഴുത്ത് മുഖേന ഫോര്‍മാനും ഏജന്റായി ലേലത്തില്‍ സംബന്ധിക്കാവുന്നതാണ്.
VI. ചിട്ടി തവണകള്‍ അടയ്ക്കേണ്ട രീതി
-
ചിട്ടിക്ക് ചിറ്റാളന്മാര്‍ അടയ്ക്കേണ്ട തുക ചിട്ടി ദിവസം ലേല സമയത്തിന് മുമ്പ് അടച്ച് മുറപ്രകാരമുള്ള രസീത് വാങ്ങി ക്കൊള്ളേണ്ടതും ഫോര്‍മാന്റെ കൈയ്യൊപ്പും സീലും ഇല്ലാത്ത രസീതുകള്‍ സ്വീകാര്യമല്ലാത്തതുമാകുന്നു.
-
ചിട്ടി പിടിച്ച ചിറ്റാളന്‍ ഏതെങ്കിലും തവണ സംഖ്യ അതാത് തവണ തീയതിക്ക് മുമ്പ് അടയ്ക്കാത്തപക്ഷം മുഴുവന്‍ സംഖ്യയും മറു ചിട്ടിയ്ക്കുകം 12% കൂടുന്ന പലിശ സഹിതം അടയ്ക്കേണ്ടതാണ്. അപ്രകാരം ചെയ്യാതിരുന്നാല്‍ മുടക്ക് തീയതി മൂതല്‍ മേല്‍ ബാദ്ധ്യത പൂര്‍ണ്ണമായും മുടക്ക് തീയതി മുതല്‍ 12% കവിയാത്ത പലിശയും ചെലവൂ സഹി തം ഒന്നായി ചിറ്റാളന്റെ സ്ഥാവരജംഗമ സ്വത്തുക്കളില്‍ നിന്നും ജാമ്യക്കാരില്‍ നിന്നും ഈടാക്കി എടുക്കുന്നതിന് ഫോര്‍മാന്‍ അവകാശം ഉണ്ടായിരിക്കുന്നതാണ്.
-
ചിട്ടി പിടിക്കാത്ത ചിറ്റാളന്മാര്‍ അതാത് തവണ സംഖ്യ തവണ തീയതിക്ക് തന്നെ അടയ്ക്കാത്ത പക്ഷം 12% കൂടുന്ന പലി ശയോടുകൂടി അടുത്ത തവണ തീയതിക്കോ അതിന് മുമ്പോ അടയ്ക്കേണ്ടതും അപ്രകാരം ചെയ്യാതിരുന്നാല്‍ നിയമപ്ര കാരം നോട്ടിസ് നല്‍കി അത്രയും സംഖ്യ ഫോര്‍മാന്‍ ഇറക്കി നടത്തുന്നതിനും പകരം ആള്‍ ചേര്‍ത്ത് നടത്തുന്നതിന് ഫോര്‍മാന്‍ അവകാശം ഉണ്ടായിരിക്കുന്നതും, മുടക്കം വരുത്തിയ ചിറ്റാളിനെ നീക്കം ചെയ്ത് പകരം ആള്‍ ചേര്‍ത്ത് വിവരം 14 ദിവസത്തിനകം മുടക്ക് ചിറ്രാളിനെ അറിയിക്കേണ്ടതുമാണ്. നീക്കം ചെയ്ത ചിറ്രാളന് അടച്ച തവണകളി ലെ വീതപ്പലിശയ്ക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ലാത്തതും അടച്ച തുകയില്‍ നിന്നും ഫോര്‍മാന്‍ കമ്മീഷനും GST- യും കഴിച്ചുള്ള തുക നല്‍കുന്നതുമാണ്.
-
ചിട്ടി പിടിക്കാത്ത ഒരു മുടക്കു ചിറ്റാളനു പകരം ചേര്‍ക്കപ്പെടുന്ന പൂതിയ ചിറ്റാളനില്‍ നിന്നും ഈടാക്കുന്ന തുകയില്‍ നിന്നും മുടക്കു ചിറ്റാളനു ലഭിക്കേണ്ടതായ തുക ഫോര്‍മാന്‍ അംഗീകൃത ബാങ്കില്‍ പ്രത്യേകം ഡെപ്പോസി റല ചെയ്യേണ്ടതും ആ തുക മൂടക്കു ചിറ്റാളന്‍ ആവശ്യപ്പെടുമ്പോള്‍ മുമ്പന്‍ നല്‍കേണ്ടതുമാണ്. അപ്രകാരം നല്‍കി യില്ലെങ്കില്‍ പ്രസ്തുത തുക പലിശ സഹിതം ഇരടാക്കൂുവാന്‍ മുടക്കു ചിറ്റാളന് അവകാശമുള്ളതുമാണ്.
VII. ചിട്ടി പിടിച്ച ചിറ്റാളന്‍ ചിട്ടി പണം കൈപ്പറ്റുന്നതിന് വേണ്ട നടപടിക്രമങ്ങള്‍
-
ചിട്ടി പിടിച്ച ചിറ്റാളനോ അല്ലെങ്കില്‍ അയാളുടെ അവകാശിയോ ഫോര്‍മാന്‍ ബോധ്യമായ ജാമ്യം നല്‍കി അടുത്ത തവണ തീയതി കഴിഞ്ഞ് 15 ദിവസത്തിനുശേഷം ചിട്ടി സംഖ്യ കൈപ്പറ്റേണ്ടതാണ്. ഇപ്രകാരം പറ്റുന്ന സംഖ്യയില്‍ ചിട്ടിയുടെ മേല്‍ തവണകള്‍ക്ക് അടയ്ക്കേണ്ട സംഖ്യയുടെ ഉറപ്പിലേക്ക് ഫോര്‍മാന്‍ യൂക്തമായ ജാമ്യം ചിട്ടി പിടിച്ച ചിറ്റാളനോ അയാളുടെ അവകാശിയോ കൊടുക്കേണ്ടതാണ്.
-
ഏതെങ്കിലും കാരണവശാല്‍ ചിട്ടി പിടിച്ച ചിറ്റാളനോ, അയാളുടെ അവകാശിയോ മതിയായ ജാമ്യം നല്‍കി! ചിട്ടി സംഖ്യ കൈപ്പറ്റിയില്ലെങ്ങകില്‍ ആ സംഖ്യ ഫോര്‍മാന്‍ അംഗീകൃത ബാങ്കിന്റെ ശാഖയില്‍ നിക്ഷേപിച്ച് ചിട്ടി പിടിച്ച ചി ദ്രാളനെ ആ വിവരം അറിയിക്കേണ്ടതാണ്.
-
ഏതെങ്കിലും കാരണവശാല്‍ നിക്ഷേപത്തുക മേല്‍ വയ്ക്കാനുള്ള തവണകള്‍ക്ക് മതിയാകാതെ വന്നാല്‍ ആ സംഖ്യയും അതിന്മേലുള്ള പലിശയും മറ്റു ചിലവുകളും ചിറ്റാളില്‍ നിന്നും ഈടാക്കുവാന്‍ ഫോര്‍മാന്‍ അവകാശം ഉണ്ടായിരിക്കുന്നതാണ്.
-
ഡെപ്പോസിറ്റ് തുകയില്‍ നിന്നും മേല്‍ തവണകള്‍ക്കുള്ള തുക അടച്ചുതീര്‍ത്ത ശേഷം ഏതെങ്കിലും തുക ബാക്കി വന്നാല്‍ ആയത് ചിട്ടി അവസാനിച്ചശേഷം ചിറ്റാളനോ, അവകാശിക്കോ ഫോര്‍മാന്‍ കൊടുക്കേണ്ടതാണ്. അപ്രകാരം ചെയ്യാത്തപക്ഷം ചിട്ടി അവസാനിച്ച ദിവസം മുതല്‍ പ്രസ്തുത തുകയ്ക്ക് നിയമാനുസരണമുള്ള പലിശ സഹിതം ഫോര്‍മാനില്‍ നിന്നും ഈടാക്കുന്നതിന് ചിറ്രാളനോ അയാളുടെ അവകാശിക്കോ അധികാരം ഉണ്ടായി രിക്കൂന്നതാണ്.
-
ചിട്ടി തുക ബാങ്കില്‍ നിക്ഷേപിച്ചതിനുശേഷം ചിറ്റാളനോ അയാളുടെ അവകാശിയോ ചിട്ടി പണം പറ്റുന്നതിന് ആവശ്യമായ ജാമ്യമോ, ഉറപ്പോ ഹാജരാക്കിയാല്‍ ഫോര്‍മാന്‍ പ്രസ്തുത ഡെപ്പോസിറ്റ് തുക പിന്‍വലിച്ച് അന്നുവരെ നടന്ന തവണകള്‍ക്കുള്ള തുക അതില്‍ നിന്നും കുറവ് ചെയ്തതിനുശേഷം ശേഷിക്കുന്ന തുക ചിറ്റളനോ അയാളുടെ അവകാശിക്കോ കൊടുക്കേണ്ടതാകുന്നു.
-
ചിട്ടിപിടിച്ച ചിറ്രാളനോ അയാളുടെ അവകാശിയോ ചിട്ടിപണം പറ്റുന്നതിന് ആവശ്യമായ ജാമ്യവും ഉറപ്പും ഹാജരാക്കിയിട്ടും ഫോര്‍മാന്‍ ചിട്ടി പണം കൊടുക്കാതിരുന്നാല്‍ ആ തുകയ്ക്ക് ജാമ്യം ഹാജരാക്കിയ ദിവസം AYO ലുള്ള നിയമാനുസരണമായ പലിശ സഹിതം ഫോര്‍മാനില്‍ നിന്നും ഈടാക്കുന്നതിന് ചിട്ടി പിടിച്ച ചിറ്റാളനോ അവകാശിക്കോ അവകാശം ഉണ്ടായിരിക്കുന്നതാണ്.
VIII. വീതപ്പലിശ വീതിച്ചു കൊടുക്കല്‍ ഓരോ ടിക്കറ്റിന്റെയും ഫോര്‍മാന്‍ കമ്മീഷന്‍ ലേലാദായം ചിട്ടി പിടിച്ചവര്‍ക്കും പിടിക്കാത്തവര്‍ക്കും തുല്യമായി വീതിച്ചുകൊടുക്കേണ്ടതാണ്.
IX. ഫോര്‍മാന്‍ കമ്മീഷനും പറ്റിയെടുക്കുന്ന തവണയുടെ വിവരണവും
-
{{blank_031}}ാം തീയതിയില്‍ {{blank_032}} തവണകളുള്ള ചിട്ടിയിലെ ഒന്നാമതു തവണ ഡി MAVENS ഒന്നും കൂടാതെ ഫോര്‍മാന്‍ പിരിച്ചെടുക്കുന്നതാകുന്നു. ഒന്നാമത് തവണയ്ക്കും അവസാന തവണയ്ക്കും ലേലം ഇല്ലാത്തതും അവസാന തവണ കിട്ടുന്നവര്‍ക്ക് ഫോര്‍മാന്‍ കമ്മീഷന്‍ കഴിച്ചുള്ള മൊത്തം തുകയ്ക്കും അവകാശം ഉണ്ടായിരിക്കുന്നതാണ്.
-
ഫോര്‍മാന്‍ കമ്മീഷന്‍ ചിട്ടി തുകയുടെ {{blank_033}}% എന്ന് ക്ലിപ്ലപ്പെടുത്തിയിട്ടുള്ളതും, {{blank_034}} രൂപ തവണ സംഖ്യയും {{blank_035}} മാസം കാലാവധിയും ഉള്ള {{blank_036}} രൂപയുടെ ചിട്ടിക്ക് നറുക്കൊന്നിന് {{blank_037}} രൂപ കമ്മീഷനായി ലഭിക്കുന്നതുമാകുന്നു.
-
ചിട്ടിയുടെ ഫോര്‍മാന്‍ കമ്മീഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിട്ടുള്ള GST അതാത് കാലങ്ങളില്‍ നിരക്കനുസരി ച്ച് വരിക്കാരില്‍ നിന്നും പിരിച്ചെടുക്കുവാന്‍ ഫോര്‍മാന്‍ അധികാരം ഉണ്ടായിരിക്കുന്നതാണ്.
X. ചിട്ടി കൈമാറ്റം
-
ഫോര്‍മാന്റെ രേഖാമൂലമായ സമ്മതം ഇല്ലാതെ ചിറ്റാള൯മാര്‍ അവര്‍ക്ക് ചിട്ടിയിലുള്ള അവകാശം കൈമാറ്റം ചെയ്യാന്‍ അധികാരം ഉണ്ടായിരിക്കുന്നതല്ല. മുന്‍ ചിറ്റാളനുണ്ടായിരുന്നതില്‍ കവിഞ്ഞ് യാതൊരു അവകാശവും പകരം ചേര്‍ന്ന ചിറ്റാളന് ഉണ്ടായിരിക്കുന്നതല്ലാത്തതും, പകരം ചേര്‍ന്ന ചിറ്റാളന് ഇതില്‍ പറയുന്ന എല്ലാ വ്യവസ്ഥകളും ബാധകമായിരിക്കുന്നതുമാണ്. നീക്കം ചെയ്യപ്പെട്ട ചിറ്റാളന്മാര്‍ക്ക് ചിട്ടിയിലുണ്ടായിരുന്ന അവകാശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് അപ്രകാരം ഫോര്‍മാന്റെ അനുമതി ആവശ്യമില്ല. എങ്കിലും അപ്രകാരമുള്ള കൈമാറ്റത്തി ലൂടെ നീക്കം ചെയ്യപ്പെട്ട ചിറ്റാളന് ഉണ്ടായിരുന്നതില്‍ കവിഞ്ഞ യാതൊരു അവകാശവും ആയത് ക്കൈമാറ്റം ചെയ്ത് വാങ്ങിയ ആള്‍ക്ക് ലഭിക്കുന്നതല്ലാത്തതുമാകുന്നു.
-
ചിട്ടിപിടിച്ച ചിറ്റാളന്മാരില്‍ നിന്നും തവണ സംഖ്യകള്‍ ഈടാക്കുവാന്‍ ഫോര്‍മാനുള്ള അവകാശം അസിസ്റ്റന്റ് ചി ട്ടി രജിസ്ക്രാരുടെ രേഖാമൂലമുള്ള മുന്‍ അനുമതി കൂടാതെ കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതും, അപ്രകാരമുള്ള കൈമാറ്റങ്ങള്‍ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാര്‍ക്ക് ലഭിക്കേണ്ട സംഖ്യയ്ക്ക് കാലതാമസം വരുത്തുകയോ, അത് ലഭിക്കാതി രിക്കത്തക്ക സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുന്ന പക്ഷം മേല്‍പറഞ്ഞ ചിട്ടി കിട്ടാത്തതും, പിടിക്കാത്തതുമായ ചിറ്രാളന്മാര്‍ക്ക് അപ്രകാരമുള്ള കൈമാറ്റങ്ങള്‍ ദൂര്‍ബലപ്പെടുത്താവുന്നതുമാകുന്നു.
XI. ചിട്ടി ബാലന്‍സ് ഷീറ്റും ചിട്ടി രേഖ പരിശോധിക്കുന്നതിന് ചിറ്റാളന്മാര്‍ക്കുള്ള അവകാശവും
-
ചിട്ടി സംബന്ധമായ ആസ്തി ബാദ്ധ്യതകളേയും അവയുടെ സ്വഭാവത്തേയും അവയില്‍ ചിട്ടി ധനത്തെ വിലയിരുത്തി യ രീതിയും കാണിക്കുന്ന ചിട്ടിയുടെ വര്‍ഷാന്ത്യ ബാലന്‍സ് ഷീറ്റ് 28-00 നമ്പര്‍ ഫോറത്തില്‍ തയ്യാറാക്കേണ്ടതും ചി ട്ടി റൂള്‍ 31 പ്രകാരം ഓഡിറ്റ് ചെയ്യുന്നതിനുവേണ്ടി ഓഡിറ്റര്‍മാര്‍ക്ക് നല്‍കേണ്ടതും ഓഡിറ്റഡ് ഷീറ്റ് യഥാസമയം ഫയല്‍ ചെയ്യേണ്ടതും ഓഡിറ്റര്‍മാരുടെ ഒരു സര്‍ട്ടിഫിക്കറ്റ് ഫോര്‍മാന്‍ വാങ്ങി സൂക്ഷിക്കേണ്ടതുമാകുന്നു.
-
ചിട്ടി സംബന്ധമായ രേഖകള്‍ ചിറ്റാളന്‍മാര്‍ക്ക് പരിശോധിക്കുന്നതിന് വേണ്ടി ചിട്ടി ദിവസങ്ങളില്‍ 11 മണി മുതല്‍ 12 മണി വരെ മഴുപ്പേല്‍ NGA പ്രൈവറ്റ് ലിമിറ്റഡിന്റെ ആഫീസില്‍ സരകര്യമുണ്ടായിരിക്കുന്നതാണ്.
XII. ചിട്ടി സംബന്ധമായ തുകകള്‍ ചിറ്റ്സ് ഫണ്ട് ആക്ടില്‍ പറയുന്ന അംഗീകൃത ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പയ്യാവൂര്‍ ശാഖയില്‍ നിക്ഷേപിക്കുന്നതുമാകുന്നു.
XIII. മിസ്സിലേനിയസ്
-
അവസാന തവണ പിടിച്ച ചിറ്റാളന് ഫോര്‍മാന്‍ കമ്മീഷന്‍ കഴിച്ചുള്ള തുക മുഴുവന്‍ കിട്ടാന്‍ അവകാശമുള്ളതും പ്രസ്തുത തുക ചിട്ടി വട്ടമെത്തിയതിനുശേഷം ഒരു മാസത്തിനകം ഫോര്‍മാന്‍ കൊടുക്കേണ്ടതുമാണ്. വ്യത്യാസം വരുത്തിയാല്‍ ചിട്ടി തുകയും ആയതിന് വട്ടമറുതി തീയതി മുതല്‍ നിയമാനുസരണമുള്ള പലിശ ഉള്‍പ്പെടെയുള്ള സംഖ്യ ഫോമര്‍മാനില്‍ നിന്നും ഈടാക്കി എടുക്കുന്നതിന് ചിറ്റാളനും അയാളുടെ നോമിനിക്കും അവകാശമുണ്ടായി രിക്കൂന്നതാണ്.
-
ചിട്ടി സംബന്ധമായി ഏതെങ്കിലും വിധത്തില്‍ ചിറ്റാളന്മാരില്‍ നിന്നും ഫോര്‍മാന്‍ പണം ഈടാക്കുവാ൯ ഉണ്ടായി രുന്നാല്‍ ഇറക്കു സംഖ്യയില്‍ ഫോര്‍മാന്‍ പ്രഥമവും പ്രധാനവുമായുള്ള ബാധ്യത ഉണ്ടായിരിക്കുന്നതും, അതുപോ ലെ തന്നെ ചിറ്റാളന്മാര്‍ക്ക് ഫോര്‍മാനില്‍ നിന്നും ഏതെങ്കിലും തുക ചിട്ടി സംബന്ധമായി ഈടാക്കുവാന്‍ ഉണ്ടായി രുന്നാല്‍ ആ വക സാംഖ്യ ഫോര്‍മാന്റെ സെക്യൂരിറ്റി തുകയില്‍ നിന്നും, ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള ചിട്ടി തുകയില്‍ നിന്നും ഈടാക്കുന്നതിന് പണം കിട്ടാനുള്ള ചിറ്രാളന് അവകാശമുണ്ടായിരിക്കുന്നതാണ്.
-
ഫോര്‍മാനും ചിറ്റാളന്മാരും തമ്മിലുള്ള എല്ലാ കൊടുക്കല്‍ വാങ്ങലുകളും രസിത് മുഖേന ആയിരിക്കേണ്ടതാകുന്നു.
-
യാതൊരു കാരണവശാലും ചിട്ടി മുതല്‍ വര്‍ദ്ധിപ്പിക്കുന്നതല്ല. എന്നാല്‍ ആവശ്യമെന്ന് കണ്ടാല്‍ കുറവ് ചെയ്യാ വുന്നതാണ്.
-
ചിറ്റ് ഫണ്ട് ആക്ടിലെയും റൂളിലെയും നിബന്ധനകള്‍ക്ക് വിരുദ്ധമല്ലാതെ ചിട്ടി ഉടമ്പടിയില്‍ ഭേദഗതി വരുത്തണമെന്നുള്ള പക്ഷം ചിട്ടി പിടിക്കാത്തവരും ചിട്ടി പിടിച്ച് പണം പറ്റാത്തവരുമായ 25% ല്‍ കുറയാത്ത ചിറ്റാളന്മാരുടെ ഒരു യോഗം ഫോര്‍മാന്‍ രേഖാമൂലം വിളിച്ചുകൂട്ടി അവരുടെ അംഗീകാരം നേടേണ്ടതാകുന്നു.
-
ഫോര്‍മാന്റെ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ കൊണ്ട് ചിട്ടി തുടര്‍ന്ന് നടത്തുവാന്‍ കഴിയാതെ വരുന്ന പക്ഷം എല്ലാ ചിട്ടി കിട്ടാത്തതും പിടിക്കാത്തതുമായ ചിറ്റാളന്മാര്‍ക്ക് അവരവര്‍ ഇറക്കിയ തുക വീതപ്പലിശ ഉള്‍പ്പെടെയുള്ള സാഖ്യ 60 ദിവസത്തിനകം കൊടുത്ത് തീര്‍ക്കേണ്ടതാണ്. വീഴ്ച വരുത്തിയാല്‍ ആ വക സംഘ്യ ചിറ്റാളന്മാര്‍ക്ക് ഫോര്‍മാന്റെ താഴെ പറഞ്ഞിരിക്കുന്ന ആസ്ലികളില്‍ നീന്നും ഈടാക്കാവുന്നതുമാണ്.
എ) സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക ബി) മറ്റുള്ള വസ്തുവകകള്‍ സി) ചിട്ടിപിടിച്ച ചിറ്റാളന്മാര്‍ മേല്‍ തവണകള്‍ക്ക് അടയ്ക്കേണ്ട തുകകള്‍. -
ഫോര്‍മാന്‍ സ്ഥാനത്തല്ലാതെ ചിറ്രാള്‍ സ്ഥാനത്ത് ഏതെങ്കിലും നറുക്കുകള്‍ ഫോര്‍മാന്‍ ഉള്ള പക്ഷം ടി നറുക്കുകളെ സംബന്ധിച്ചിടത്തോളം മറ്റ് ചിറ്റാളന്മാരക്കുള്ളില്‍ കവിഞ്ഞ് ഏതെങ്കിലും തരത്തിലുള്ള അധികാരവകാശങ്ങള്‍ ഇല്ലാത്തതും, അപ്രകാരമുള്ള യൂണിറ്റുകളുടെ പണം ഫോര്‍മാന്‍ പറ്റുമ്പോള്‍ മറ്റ് ചിറ്റാളന്മാരെപ്പോലെ തന്നെ മേല്‍ തവണകളുടെ ഉറപ്പിലേക്ക് ചിട്ടി ആക്ടിനും റൂളിനും വിധേയമായ ജാമ്യം ഹാജരാക്കേണ്ടതാണ്.
-
ചിട്ടി കാലാവധിക്ക് മൂമ്പ് ഫോര്‍മാന്‍ മരണപ്പെടുകയോ ചിട്ടി തുടര്‍ന്ന് നടത്തുന്നതിന് കഴിയാതെ വരികയോ ചെയ്താല്‍
എ) ചിട്ടി വട്ടമെത്തുന്നതിന് മുമ്പ് മുന്‍പന്‍ മരിച്ചുപോവുകയോ മറ്റ് അനിവാര്യ സാഹചര്യത്തില്‍ കമ്പനിയുടെ ഡയറക്ടര്‍ ഡെയ്‌സി റിച്ചാര്‍ഡ് മഴുപ്പേല്‍ എന്നയാള്‍ ചിട്ടി തൂടര്‍ന്ന് നടത്തുന്നതാണ്. ബി) അതിന് തരപ്പെടാതെ വന്നാല്‍ ചിട്ടി പിടിച്ച് പണം പറ്റാത്ത ചിറ്റാളന്മാരുടെ പ്രത്യേക പൊതുയോഗ തീ രൂമാനം ഫോര്‍മാനായി തിരഞ്ഞെടുക്കുന്ന ആളിനോ ചിട്ടി നടത്തി അവസാനിപ്പിക്കാവുന്നതും, അതും സാധിക്കാതെ വന്നാല്‍ വിശേഷാല്‍ നിശ്ചയം മൂലം ചിട്ടിയുടെ തുടര്‍ന്നുള്ള നടതത്തിപ്പിന് ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടതുമാകുന്നു.
-
ചിട്ടി നടത്തിപ്പിന് സംബന്ധിച്ച എല്ലാ തര്‍ക്കങ്ങളിലും തീരുമാനം എടുക്കാന്‍ ചിട്ടി ഫണ്ട് ആക്ട് 1982 സെക്ഷന്‍ 64 ഉം അനുബന്ധ ചട്ടങ്ങള്‍ പ്രകാരവും ചിട്ടി രജിസ്ട്രാര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
-
മേല്‍കാണിച്ച എല്ലാ നിബന്ധനകളും ഞാന്‍ വായിച്ച് മനസ്സിലാക്കുകയും ആയവ എനിക്ക് ബാധകമാണെന്ന് സമ്മതിക്കുകയും ആയതനുസരിച്ച് നടന്നുകൊള്ളാമെന്ന് സമ്മതിച്ചുകൊണ്ട് ഈ ചിട്ടിയില്‍ താഴെ കാണുന്ന സാക്ഷികള്‍ കാണ്‍കെ {{blank_038}} ആണ്ട് {{blank_039}} മാസം {{blank_040}}ാഠ തീ യതി ഇതില്‍ ഞാന്‍ ഒപ്പിട്ടിരിക്കുന്നു.
ചിറ്റാളന്റെ പേരും പൂര്‍ണ്ണമായ മേല്‍വിലാസവും
- പേര്‍ : {{subscriber_name}}
- വീട്ടുപേര് : {{subscriber_house_name}}
- അച്ഛന്റെ / ഭര്‍ത്താവിന്റെ പേര് : {{subscriber_father_or_husband_name}}
- വയസ്സ് : {{subscriber_age}} Date of Birth {{subscriber_date_of_birth}}
- താമസസ്ഥലം : {{subscriber_residence}}
- പോസ്റ്റ് : {{subscriber_post}}
- പിന്‍കോഡ് : {{subscriber_pincode}}
- പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി : {{subscriber_local_body}} വാര്‍ഡ് {{subscriber_ward}} വീട്ടുനമ്പര്‍ {{subscriber_house_number}}
- വില്ലേജ് : {{subscriber_village}}
- ദേശം : {{subscriber_desam}}
- താലൂക്ക് : {{subscriber_taluk}}
- ജില്ല : {{subscriber_district}}
- തൊഴില്‍ : {{subscriber_occupation}}
- ഫോണ്‍ നമ്പര്‍ : ലാന്റ് {{subscriber_landline}} മൊബൈല്‍ {{subscriber_mobile}}
- ഇ-മെയില്‍ : {{subscriber_email}}
- ആധാര്‍ നമ്പര്‍ : {{subscriber_aadhaar_number}}
- താല്‍ക്കാലിക മേല്‍വിലാസം : {{subscriber_temporary_address_line_1}} : {{subscriber_temporary_address_line_2}} : {{subscriber_temporary_address_line_3}}
- നോമിനിയുടെ പേരും വിലാസവും : {{nominee_name_and_address_line_1}} : {{nominee_name_and_address_line_2}} : {{nominee_name_and_address_line_3}}
- ചിറ്റാളനുമായുള്ള ബന്ധം : {{nominee_relationship}}
- ചിറ്റാള്‍ നമ്പര്‍ : {{subscriber_chit_number}}
- എടുത്ത ഓഹരി : 1 (ഒന്ന്)
- ചിട്ടിത്തുക : {{chit_amount}}
ചിറ്റാളന്റെ പേരും ഒപ്പും {{subscriber_name_and_signature}}
സാക്ഷികള്‍
- {{witness_1}}
- {{witness_2}}
മാനേജിങ്ങ് ഡയറക്ടര്‍ റിച്ചാര്‍ഡ് ജോസഫ് മഴുപ്പേല്‍ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് പയ്യാവൂര്‍
ചിട്ടി ഫോര്‍മാന്റെ ഒപ്പും തീയതിയും
അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് ചിറ്റ്സ് ശ്രീകണ്ഠപുരം ആഫീസ്
സ്ഥലം : {{place}}
(ഒപ്പും തീയതിയും)
തീയതി : {{date}}