Skip to content

KSFE Chitty Agreement Template

{{ksfe_logo}} KSFE

FORM VIII

(വകുപ്പ് 6 റൂള്‍ 14)

ദി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്

(ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം)

രജി. ഓഫീസ് : "ഭദ്രത", പി. ബി. നമ്പര്‍ 510
മ്യൂസിയം റോഡ്, തൃശൂര്‍ - 680 020

CIN: U65923KL1969SGC002249
GSTIN: 32AABCT3817A1Z0

ബ്രാഞ്ച് ഓഫീസ്: {{branch_office}}

ചിട്ടി ഉടമ്പടി

എല്ലാ ഇംഗ്ലീഷ് മാസവും {{blank_001}}ാം തിയ്യതി തോറും നടത്തുന്ന ചിട്ടിയുടെ നടത്തിപ്പിനുവേണ്ടി ചിട്ടി മുന്‍പന്‍ ദി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്സും ചിറ്റാളന്മാരും തമ്മില്‍ ഏര്‍പ്പെട്ട കരാറിലെ വ്യവസ്ഥകള്‍.

  1. ഈ ചിട്ടി {{blank_002}} സബ് രജിസ്ട്രാര്‍ ഓഫീസില്‍ {{blank_003}}ാം നമ്പരായി {{blank_004}} മാസം {{blank_005}}ാം തിയ്യതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാകുന്നു.

  2. മുന്‍പന്‍: ഈ ചിട്ടിയുടെ മുന്‍പന്‍ (ഫോര്‍മാന്‍) ദി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, തൃശൂര്‍ ആകുന്നു. ടി കമ്പനിക്കുവേണ്ടി ടി കമ്പനിയുടെ {{blank_006}} ബ്രാഞ്ചില്‍ നിന്നും ബ്രാഞ്ച് മാനേജര്‍ {{blank_007}} എഴുതിവെച്ച ചിട്ടി ഉടമ്പടി.

  3. ചിട്ടിതുക: ഈ ചിട്ടിക്ക് {{blank_008}} ഡിവിഷനുകളും ഓരോ ഡിവിഷനിലും താഴെ പട്ടികയില്‍ കാണിക്കുന്ന വിധം തവണസംഖ്യയും ആകെ {{blank_009}} തവണകളും എല്ലാ ഡിവിഷനിലും കൂടി മൊത്തം {{blank_010}} രൂപ ചിട്ടി തുകയും ഉണ്ടായിരിക്കുന്നതാണ്.

ഡിവിഷന്‍ തവണ സംഖ്യ ആകെ തവണകള്‍ ചിട്ടി തുക മുന്‍പന്‍ കമ്മീഷന്‍ മുന്‍പന്‍ കമ്മീഷന്‍ കഴിച്ചുള്ള ചിട്ടി തുക
I {{division_1_installment}} {{division_1_total_installments}} {{division_1_chit_amount}} {{division_1_foreman_commission}} {{division_1_net_chit_amount}}
II {{division_2_installment}} {{division_2_total_installments}} {{division_2_chit_amount}} {{division_2_foreman_commission}} {{division_2_net_chit_amount}}
III {{division_3_installment}} {{division_3_total_installments}} {{division_3_chit_amount}} {{division_3_foreman_commission}} {{division_3_net_chit_amount}}
IV {{division_4_installment}} {{division_4_total_installments}} {{division_4_chit_amount}} {{division_4_foreman_commission}} {{division_4_net_chit_amount}}
ആകെ {{total_installment}} {{total_installments}} {{total_chit_amount}} {{total_foreman_commission}} {{total_net_chit_amount}}

മേല്‍പ്പറഞ്ഞ ഓരോ ഡിവിഷനിലും പറഞ്ഞിട്ടുള്ള തവണസംഖ്യ യാതൊരു കിഴിവും കൂടാതെ ആദ്യതവണ അടയ്ക്കേണ്ടതും രണ്ടാമതു തവണ മുതല്‍ മേല്‍പ്പറഞ്ഞ സംഖ്യയില്‍ നിന്നും മൊത്തം ഡിവിഷനിലെ ലേലക്കിഴിവ് നീക്കിയുള്ള സംഖ്യ അടയ്ക്കേണ്ടതുമാണ്. ഈ ചിട്ടിയില്‍ {{blank_011}} നറുക്കെടുപ്പും {{blank_012}} ലേലവും ഉണ്ടായിരിക്കുന്നതാണ്. ഈ ചിട്ടിയിലെ പരമാവധി ലേലകിഴിവ് (മുന്‍പന്‍ കമ്മീഷന്‍ അടക്കം) {{blank_013}} ആയിരിക്കും.

  1. നറുക്ക് കിട്ടിയ ചിറ്റാളന്മാര്‍ക്ക്: ചിട്ടി നറുക്ക് കിട്ടിയ ചിറ്റാളന് മുന്‍പന്‍ കമ്മീഷന്‍ കഴിച്ചുള്ള സംഖ്യ പ്രൈസ് മണിയായി ലഭിക്കുന്നതാണ്.

ലേലത്തില്‍ കിട്ടിയ ചിറ്റാളന്മാര്‍ക്ക്: ചിട്ടി ലേലത്തില്‍ പിടിച്ച ചിറ്റാളനു മുന്‍പന്‍ കമ്മീഷനും ലേലക്കിഴിവും കഴിച്ചുള്ള സംഖ്യ മാത്രം പ്രൈസ് സംഖ്യയായി ലഭിക്കുന്നതാകുന്നു.

  1. ചിട്ടിയുടെ കാലാവധി: ചിട്ടിയുടെ ഒന്നാമത് അവധി {{blank_014}}ാമാണ്ട് {{blank_015}} മാസം {{blank_016}} തിയ്യതിയും തുടര്‍ന്ന് എല്ലാ ഇംഗ്ലീഷ് മാസവും {{blank_017}} തിയ്യതി തവണ തിയ്യതി ആയും ചിട്ടി ദിവസം കമ്പനിയുടെ അവധി ദിവസമാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസവും ഈ ചിട്ടി നടത്തുന്നതും, ആണ്ടില്‍ 12 തവണകള്‍ വീതം {{blank_018}} മാസംകൊണ്ട് {{blank_019}}ാമാണ്ട് {{blank_020}} മാസം അവസാനിക്കുന്നതുമാകുന്നു.

  2. ചിട്ടിയുടെ ലേലം {{blank_021}} ടൗണിലുള്ള {{blank_022}}ാം നമ്പര്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള മുന്‍പന്‍ കമ്പനിയുടെ ബ്രാഞ്ചാഫീസില്‍ വച്ചോ, ടി ബ്രാഞ്ചാഫീസ് മറ്റേതെങ്കിലും കെട്ടിടത്തിലേക്ക് മാറ്റുകയാണെങ്കില്‍ അവിടെ വച്ചോ എല്ലാ തവണ തിയ്യതിയിലും {{blank_023}} മണിക്ക് ആരംഭിക്കുന്നതും താഴെ 10-ാം വകുപ്പിന് വിധേയമായി {{blank_024}} മണിവരെ നടത്തപ്പെടുന്നതുമാകുന്നു. അനിയന്ത്രിതമായ കാരണങ്ങളാല്‍ ചിട്ടയായ ഓഫീസ് പ്രവര്‍ത്തനം സാധ്യമാകാത്ത സാഹചര്യങ്ങളില്‍ (ബന്ദ്, ഹര്‍ത്താല്‍, സമരങ്ങള്‍, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവ) ചിട്ടി ലേലം അടുത്ത പ്രവൃത്തി ദിവസം നടത്തുന്നതായിരിക്കും.

  3. ക്യാഷ് സെക്യൂരിറ്റി: ഈ ചിട്ടിയുടെ ശരിയായ നടത്തിപ്പിന് ജാമ്യമായി മുന്‍പന്‍ ചിട്ടി ആക്ട് 20-ാം വകുപ്പ് പ്രകാരം ചിട്ടി തുകയ്ക്ക് തുല്യമായ {{blank_025}} രൂപ {{blank_026}} ഡിസ്ട്രിക്ട് / സബ് ട്രഷറി സേവിംഗ്സ് ബാങ്കില്‍ {{blank_027}}ാം നമ്പര്‍ രസീതുപ്രകാരം ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ച് ടി രസീതി {{blank_028}} എക്സ് ഒഫീഷ്യോ അസിസ്റ്റന്റ് ചിട്ടി രജിസ്ട്രാര്‍ പേര്‍ക്ക് ചിറ്റാളന്മാര്‍ക്കുവേണ്ടി ജാമ്യം സ്ഥാപിച്ചിട്ടുള്ളതും ടി ജാമ്യം മതിയായതാണെന്ന് ബോധ്യമായി അസിസ്റ്റന്റ് ചിട്ടി രജിസ്ട്രാറുടെ {{blank_029}}ാം നമ്പര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതുമാകുന്നു. മുന്‍പന്റെ ചിട്ടിസംബന്ധമായ ബാധ്യതകള്‍ വിടര്‍ത്തുന്ന മുറയ്ക്കല്ലാതെ പ്രസ്തുത ക്യാഷ് സെക്യൂരിറ്റി മുഴുവനും മുന്‍പന്‍ കമ്പനി തിരികെ വാങ്ങാന്‍ പാടില്ലാത്തതുമാകുന്നു.

  4. ചിട്ടി നടപടിക്രമം: മുന്‍ ആറാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും ഓരോ തവണയും ചിട്ടി കിട്ടേണ്ട ആളെ നറുക്കെടുപ്പ് / ലേലം വഴി നിശ്ചയിക്കുന്നതാണ്. എന്നാല്‍ ആദ്യതവണ യാതൊരു ലേലമോ കിഴിവോ കൂടാതെ മുന്‍പന്‍ പിരിച്ചെടുക്കുന്നതും രണ്ടാം തവണയുടെ നറുക്കെടുപ്പ് / ലേലം ഒന്നാം തവണ തിയ്യതിയിലും തുടര്‍ന്നുള്ള തവണകള്‍ അതേ ക്രമത്തില്‍ മുന്‍കൂറായി നറുക്കെടുപ്പ് / ലേലം നടത്തുന്നതുമാകുന്നു.

  5. ആകെ ടിക്കറ്റുകള്‍: മേല്‍ 3-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ഒരു ഡിവിഷനില്‍ {{blank_030}} ടിക്കറ്റുകളും മൊത്തം {{blank_031}} ടിക്കറ്റുകളും ഉണ്ടായിരിക്കുന്നതും മേല്‍പ്പറഞ്ഞ ടിക്കറ്റുകള്‍ക്ക് ക്രമത്തിന് ഒന്നുമുതല്‍ {{blank_032}} വരെ നമ്പറുകള്‍ ഉണ്ടായിരിക്കുന്നതുമാകുന്നു.

  6. മേല്‍പ്പറഞ്ഞ എല്ലാ ഡിവിഷനുകളിലേയും ചിട്ടി പിടിക്കാത്ത കുടിശ്ശികക്കാരല്ലാത്ത ചിറ്റാളന്മാരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പ് / ലേലം നടത്തുന്നതാണ്. ഓരോ തവണയിലും നറുക്കെടുപ്പ് ആദ്യം നടത്തുകയും തുടര്‍ന്ന് 3 ലേലം നടത്തുകയും ചെയ്യുന്നതാണ്. ലേലത്തിന് മുന്‍പന്‍ കമ്മീഷന്‍ സംഖ്യയില്‍ നിന്നും ലേലം ആരംഭിക്കുന്നതും ഏറ്റവും കൂടുതല്‍ ലേലക്കിഴിവായി വിളിക്കുന്ന ചിറ്റാളന്റെ പേരില്‍ താഴെ വിവരിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതുമാകുന്നു. എന്നാല്‍ ചിട്ടിയുടെ മുന്‍പന്‍ കമ്മീഷന്‍ ലേലക്കിഴിവ് ഇവ ഉള്‍പ്പെടെ ചിട്ടിത്തുകയുടെ {{blank_033}} ശതമാനത്തിന് ലേലക്കിഴിവ് വിളിക്കുവാന്‍ തയ്യാറുള്ള ചിറ്റാളന്മാര്‍ ഒന്നില്‍ക്കൂടുതല്‍ ഉണ്ടെങ്കില്‍ അവരുടെ പേരെഴുതി നറുക്കിട്ടെടുത്ത് ചിട്ടി പിടിച്ച ചിറ്റാളനെ നിശ്ചയിക്കുന്നതുമാകുന്നു.

  7. ലേല നടപടിസമയത്ത് ചിറ്റാളന്മാരില്‍ ആരും തന്നെ ഹാജരാവാതിരിക്കുകയോ ഹാജരായവര്‍ ലേലത്തില്‍ പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ചിട്ടി പിടിക്കാതെ, വരിസംഖ്യ കുടിശ്ശിക ഇല്ലാത്തതുമായ ചിറ്റാളന്മാരുടെ ടിക്കറ്റ് നമ്പറുകള്‍ നറുക്കിട്ടെടുത്ത് ചിട്ടി പിടിച്ച ചിറ്റാളനെ നിശ്ചയിക്കുന്നതാണ്. അപ്രകാരം നിശ്ചയിക്കപ്പെടുന്ന ചിറ്റാളന് മുന്‍പന്‍ കമ്മീഷന്‍ കഴിച്ചുള്ള തുകയ്ക്ക് അവകാശം ഉണ്ടായിരിക്കുന്നതാണ്.

  8. ലേലത്തില്‍ നേരിട്ട് പങ്കെടുക്കുവാന്‍ സാധിക്കാത്ത ചിറ്റാളന്മാര്‍ക്ക് അവര്‍ക്കുവേണ്ടി ഒരു ഏജന്റിനെ പ്രോക്സിയായി ലേലത്തില്‍ പങ്കെടുക്കുന്നതിന് അധികാരപ്പെടുത്താവുന്നതും അപ്രകാരം അധികാരപ്പെടുത്തുന്ന പ്രോക്സിക്ക് പ്രസ്തുത ലേലത്തില്‍ മാത്രം ചിറ്റാളനുള്ള എല്ലാ അധികാരാവകാശങ്ങളും ഉണ്ടായിരിക്കുന്നതും അപ്രകാരം പ്രോക്സി ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും ഒപ്പിട്ട കൊടുക്കുന്ന എല്ലാ രേഖകള്‍ക്കും പ്രസ്തുത ചിറ്റാളന്‍ ഉത്തരവാദിയായിരിക്കുന്നതുമാകുന്നു.

  9. അതാത് ഡിവിഷനുകളിലെ ചിട്ടി പിടിച്ച ചിറ്റാളന്മാര്‍ ലേലക്കിഴിവ് സംഖ്യകള്‍ അപ്പോള്‍ത്തന്നെ കെട്ടിവയ്ക്കുകയോ അല്ലാത്ത പക്ഷം ആയത് കൈപ്പറ്റിയതായി കമ്പനിയിലേക്ക് ഒരു രസീതി എഴുതിക്കൊടുക്കുകയോ ചെയ്യേണ്ടതും അപ്രകാരം ചെയ്യാത്തപക്ഷം മുന്‍പന്‍ കമ്പനിയുടെ യുക്താനുസരണം പ്രസ്തുത ഡിവിഷന്‍ ചിട്ടി അപ്പോള്‍ തന്നെ മറുലേലം ചെയ്യാവുന്നതും ആകുന്നു.

  10. ലേലം സംബന്ധിച്ച് തത്സമയത്തുണ്ടാകുന്ന എല്ലാ തര്‍ക്കങ്ങള്‍ക്കും കമ്പനിക്കുവേണ്ടി ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ തീര്‍പ്പ് 1982-ലെ ആക്ടിന് വിധേയമായി അവസാനതീര്‍പ്പ് ആയിരിക്കുന്നതാണ്.

  11. (എ) ചിട്ടി സംഖ്യ നല്‍കുന്ന കാലാവധി: ചിട്ടി പിടിച്ച ചിറ്റാളന്മാര്‍ അവര്‍ക്ക് കമ്പനിയില്‍ നിന്നും നല്‍കേണ്ടുന്ന പ്രൈസ് സംഖ്യക്കും മേലില്‍ അവര്‍ കമ്പനിയിലേക്ക് അടയ്ക്കേണ്ടുന്ന തവണ സംഖ്യകള്‍ക്കും ന്യായമായ ഉറപ്പോ ജാമ്യമോ നല്‍കേണ്ടതും അതിനാവശ്യമായ ആധാരങ്ങള്‍ മുതലായവ എഴുതിച്ചോ രജിസ്റ്ററാക്കേണ്ടവ രജിസ്റ്ററാക്കിച്ചോ കമ്പനിയെ ബോദ്ധ്യപ്പെടുത്തേണ്ടതും അപ്രകാരം ചെയ്താല്‍ ചിട്ടി ലേലം നടന്ന തിയ്യതി മുതല്‍ 30 ദിവസത്തിനു ശേഷവും 60 ദിവസത്തിനുള്ളിലും ചിട്ടി സംഖ്യ കൈപ്പറ്റാവുന്നതാണ്.

(ബി) ചിട്ടി പിടിച്ച ചിറ്റാളനോ നോമിനിയോ, ചിട്ടിപ്പണം കൈപ്പറ്റുന്നതിനാവശ്യമായ ജാമ്യമോ, ഉറപ്പോ ചിട്ടി പിടിച്ച ദിവസം മുതല്‍ രണ്ടുമാസത്തിനകം ഹാജരാക്കി ചിട്ടി സംഖ്യ കൈപ്പറ്റാത്ത പക്ഷം ആ ലേലം / നറുക്ക് റദ്ദാക്കുന്നതിനും പകരം ആ തവണയ്ക്ക് പുനര്‍ലേലം / നറുക്ക് നടത്തുന്നതിനും മുന്‍പന്‍ കമ്പനിക്ക് അവകാശം ഉണ്ടായിരിക്കുന്നതാണ്. അപ്രകാരം നടത്തുന്ന പുനര്‍ലേലത്തില്‍, ലേലക്കിഴിവില്‍ വരുന്ന വ്യത്യാസം ഈ ചിട്ടിയിലെ എല്ലാ ചിറ്റാളന്മാര്‍ക്കും ബാധകമായിരിക്കും.

  1. (എ) മേല്‍പ്രകാരം ചിറ്റാളനന് കിട്ടേണ്ട ചിട്ടി സംഖ്യ ടി ചിട്ടിയില്‍ മേലാല്‍ വെക്കേണ്ട സംഖ്യക്ക് മതിയാകാതെ വരുന്ന പക്ഷം അപ്രകാരം മതിയാകാതെ വരുന്ന സംഖ്യയും അതിന്മേലുള്ള പലിശയും മറ്റ് ചെലവുകളും ചിറ്റാളനില്‍ നിന്നും ഈടാക്കുവാന്‍ മുന്‍പന്‍ കമ്പനിക്ക് അധികാരമുണ്ടായിരിക്കുന്നതുമാകുന്നു. ചിട്ടിസംഖ്യയില്‍ മേലാല്‍ വയ്ക്കേണ്ട തവണ സംഖ്യയും മറ്റും കഴിച്ച് എന്തെങ്കിലും സംഖ്യ ബാക്കിയുണ്ടെങ്കില്‍ ആയത് ചിട്ടി അവസാനിച്ചശേഷം ചിറ്റാളന് കൊടുക്കാന്‍ മുന്‍പന്‍ കമ്പനിക്ക് ബാധ്യതയുള്ളതും അപ്രകാരം ചെയ്യാത്തപക്ഷം ചിട്ടി അവസാനിപ്പിച്ച തിയ്യതി മുതല്‍ പലിശ സഹിതം അപ്രകാരം ബാക്കിയുണ്ടായിരുന്ന സംഖ്യ കമ്പനിയില്‍ നിന്നും സെക്യൂരിറ്റി തുകയില്‍നിന്നും മുന്‍പന്റെ ഇതര സ്വത്തുക്കളില്‍ നിന്നും ഈടാക്കുവാന്‍ ചിറ്റാളനോ അയാളുടെ നോമിനിയ്ക്കോ അധികാരമുണ്ടായിരിക്കുന്നതുമാകുന്നു.

(ബി) ചിറ്റാളനോ ചിറ്റാളന്റെ നോമിനിയോ ചിട്ടിപ്പണം കൈപ്പറ്റുന്നതിനാവശ്യമായ ജാമ്യമോ ഉറപ്പോ ഹാജരാക്കിയാല്‍ ചിട്ടി കിട്ടിയശേഷം ജാമ്യം ഹാജരാക്കുന്ന തിയ്യതി വരെയുള്ള ചിട്ടി തവണ സംഖ്യകളും (വീതപ്പലിശ ഉപേക്ഷിച്ച് മുഴുവന്‍ ഓഹരിതുകയും) പലിശയും കിഴിച്ച് ചിറ്റാളനോ ചിറ്റാളന്റെ നോമിനിക്കോ മുന്‍പന്‍ കമ്പനി കൊടുക്കേണ്ടതും അപ്രകാരം ചിട്ടിപ്പണം കൊടുക്കാതിരുന്നാല്‍ ചിറ്റാളന് ചെല്ലേണ്ട ചിട്ടി സംഖ്യയും മുന്‍പന്‍ കമ്പനിക്കു ബോധ്യമായ ജാമ്യം ഹാജരാക്കിയ ദിവസം മുതല്‍ കൂടുന്ന പലിശയും മുന്‍പന്‍ കമ്പനിയുടെ ഇതര സ്വത്തുക്കളില്‍ നിന്നും ഈടാക്കുവാന്‍ ചിറ്റാളനോ അയാളുടെ നോമിനിക്കോ അധികാരമുണ്ടായിരിക്കുന്നതുമാകുന്നു.

  1. (എ) ജാമ്യം: സ്വത്തുജാമ്യം, ആള്‍ജാമ്യം, ബാങ്കുകളിലെ സ്ഥിരം ഡെപ്പോസിറ്റുകള്‍, ബാങ്ക് ഗ്യാരന്റി, ഗവ. സെക്യൂരിറ്റികള്‍, KVP, NSC, സ്വര്‍ണ്ണപണ്ടം, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, മുന്‍പന്‍ കമ്പനിയിലെ ചിട്ടിപ്പാസ്സ് ബുക്ക്, ഫിക്സഡ് ഡെപ്പോസിറ്റ് മുതലായവ ജാമ്യമായി സ്വീകരിക്കുന്നതാണ്. ഈ ജാമ്യങ്ങളില്‍ ഏത് തരം ജാമ്യമാണ് വേണ്ടതെന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം മുന്‍പന്‍ കമ്പനിക്കുള്ളതാണ്. ആള്‍ജാമ്യമാണെങ്കില്‍ മുന്‍പന്‍ കമ്പനി നിശ്ചയിക്കുന്ന നിരക്കില്‍ ശമ്പളം വാങ്ങുന്ന ജാമ്യക്കാര്‍ ഉണ്ടായിരിക്കേണ്ടതും അവര്‍ മേലാല്‍ ചിട്ടിയിലേക്ക് അടച്ചു തീര്‍ക്കേണ്ട സംഖ്യകള്‍ക്ക് പ്രധാന കടക്കാരായിരിക്കാന്‍ ബാദ്ധ്യസ്ഥരും ആകുന്നു.

(ബി) വീതപ്പലിശ: ഡിവിഷനുകളിലെ മുന്‍പന്‍ കമ്മീഷന്‍ കഴിച്ചുള്ള മൊത്തം ലേലാദായം എല്ലാ ചിറ്റാളന്മാര്‍ക്കും ചിട്ടി കിട്ടിയവരെന്നോ കിട്ടാത്തവരെന്നോ നോക്കാതെ തുല്യമായി വീതിക്കുന്നതാകുന്നു.

  1. (എ) പണം അടയ്ക്കേണ്ട വിധം: ആദ്യതവണസംഖ്യ അപേക്ഷയോടൊപ്പം നേരിട്ട് പണമായോ മണിയോര്‍ഡറായോ മുന്‍പന്‍ കമ്പനിയുടെ {{blank_034}} ബ്രാഞ്ചില്‍ അടക്കേണ്ടതും തുടര്‍ന്നുള്ള തവണകള്‍ എല്ലാ ചിറ്റാളന്മാരും അതാതു തവണ ദിവസം തന്നെ മുന്‍പന്‍ കമ്പനിയില്‍ അടക്കേണ്ടതും ആയതിന് മുന്‍പന്‍ കമ്പനിയില്‍ നിന്നും ഒരു രസീതി വാങ്ങേണ്ടതുമാകുന്നു. രണ്ടാമതു തവണ മുതല്‍ക്കുള്ള സംഖ്യകള്‍ മണിയോര്‍ഡറായോ ചെക്ക് ഡ്രാഫ്റ്റ് ഇവ മുഖാന്തിരമോ, ഓണ്‍ലൈന്‍ ആയോ കമ്പനിയുടെ ഏതെങ്കിലും ബ്രാഞ്ചുകള്‍ മുഖാന്തിരമോ അടയ്ക്കാവുന്നതും അപ്രകാരം അടയ്ക്കുന്ന തവണസംഖ്യ പാസ്സ് ബുക്കില്‍ വരവ് ചേര്‍പ്പിക്കേണ്ടതും ആകുന്നു.

(ബി) ചിട്ടി പിടിക്കാത്ത ചിറ്റാളന്മാര്‍ അതാത് തവണസംഖ്യ തവണ തിയ്യതിക്കുതന്നെ അടയ്ക്കാത്ത പക്ഷം ആയത് ഒന്‍പത്, പന്ത്രണ്ട്, ശതമാനം പലിശയോടുകൂടി അടുത്ത തവണ തിയ്യതിക്കോ അതിന് മുമ്പോ അടയ്ക്കേണ്ടതും അപ്രകാരം രണ്ടാമത്തെ തവണ തിയ്യതിക്കും അടയ്ക്കാത്ത പക്ഷം നിയമപ്രകാരം നോട്ടീസ് നല്‍കി പ്രസ്തുത ചിറ്റാളനെ ചിട്ടിയില്‍ നിന്നും നീക്കം ചെയ്ത് കമ്പനിക്ക് യുക്തമെന്ന് തോന്നുന്ന പക്ഷം പ്രസ്തുത ടിക്കറ്റ് കമ്പനിയുടെ പേരിലോ, മറ്റൊരാളുടെ പേരിലോ കൈമാറ്റം ചെയ്യാവുന്നതും മുടക്കം വരുത്തിയ ചിറ്റാളനെ നീക്കം ചെയ്ത് പകരം ചേര്‍ത്ത വിവരം 14 ദിവസത്തിനകം അറിയിക്കേണ്ടതുമാകുന്നു. എന്നാല്‍ ചിറ്റാളന്മാരുടെ ലിസ്റ്റില്‍ നിന്നും മുടക്കം വരുത്തിയ ചിറ്റാളനെ മേല്‍പ്രകാരം നീക്കം ചെയ്തിട്ടില്ലെങ്കിലും പ്രസ്തുത മുടക്കം വരുത്തിയ ചിറ്റാളനെ ചിട്ടിയില്‍ തുടരുവാന്‍ അനുവദിച്ചു എന്ന് ധരിക്കാന്‍ പാടില്ലാത്തതുമാകുന്നു.

(സി) ചിട്ടി നറുക്ക് കിട്ടിയ / വിളിച്ചെടുത്ത ചിറ്റാളന്‍ ഏതെങ്കിലും തവണ സംഖ്യ അതാത് തവണ ദിവസമോ അതിനുമുമ്പോ അടയ്ക്കാത്ത പക്ഷം വീതപ്പലിശ നഷ്ടപ്പെടുന്നതും മുഴുവന്‍ തവണസംഖ്യയും അടുത്ത തവണ തിയ്യതിക്കു മുമ്പായി 12 ശതമാനത്തില്‍ കവിയാത്ത പലിശയോടുകൂടി അടയ്ക്കേണ്ടതും അപ്രകാരം അടുത്ത തവണയും വീഴ്ചവരുത്തിയാല്‍ മുടക്ക് തിയ്യതി മുതല്‍ മേല്‍ബാധ്യത പൂര്‍ണ്ണമായും (വീതപ്പലിശ ഉപേക്ഷിച്ച് ഓഹരിത്തുക) മുടക്കു തിയ്യതി മുതല്‍ 12 ശതമാനത്തില്‍ കവിയാത്ത പലിശയും ചെലവും സഹിതം ഒന്നായി ഈടാക്കുന്നതിന് മുന്‍പന്‍ കമ്പനിക്ക് അധികാരമുണ്ടായിരിക്കുന്നതും അങ്ങനെ ആവശ്യപ്പെടുന്ന പക്ഷം ആയത് ഉടന്‍ തന്നെ കൊടുക്കുവാന്‍ പ്രസ്തുത ചിറ്റാളന്‍ ബാധ്യസ്ഥനും അപ്രകാരം കൊടുക്കാത്ത പക്ഷം പ്രസ്തുത ചിറ്റാളനില്‍ നിന്നും ജാമ്യപ്പെടുത്തിയ വസ്തുക്കളില്‍ നിന്നും ജാമ്യക്കാരില്‍ നിന്നും റവന്യൂ റിക്കവറിമൂലമോ മറ്റു വിധത്തിലോ ആ വക സംഖ്യകള്‍ ഈടാക്കുവാന്‍ മുന്‍പന്‍ കമ്പനിക്ക് അധികാരമുണ്ടായിരിക്കുന്നതുമാകുന്നു.

(ഡി) ചിട്ടി സംഖ്യ വാങ്ങിയ ചിറ്റാളന്മാര്‍ കൊടുത്തിട്ടുള്ള ജാമ്യം പോരെന്ന് എപ്പോഴെങ്കിലും കമ്പനി തീരുമാനിക്കുന്ന പക്ഷം, മതിയായ കൂടുതല്‍ ഉറപ്പോ ജാമ്യമോ നല്‍കാന്‍ ടി ചിറ്റാളന്‍ ബാദ്ധ്യസ്ഥനായിരിക്കുന്നതും അപ്രകാരം കൂടുതല്‍ ജാമ്യമോ ഉറപ്പോ കൊടുക്കാതെവന്നാല്‍ ചിട്ടിയില്‍ മേലാല്‍ അടയ്ക്കേണ്ട തവണ സംഖ്യയും ആയതിന് കൂടുതല്‍ ഉറപ്പോ ജാമ്യമോ ആവശ്യപ്പെട്ട തിയ്യതി മുതല്‍ 12 ശതമാനത്തില്‍ കവിയാത്ത പലിശയും ഈടാക്കാന്‍ മുന്‍പന്‍ കമ്പനിക്ക് അധികാരമുണ്ടായിരിക്കുന്നതുമാകുന്നു.

  1. ചിട്ടി പിടിക്കാത്ത മുടക്ക് ചിറ്റാളനെ നീക്കുന്ന പക്ഷം പകരം മാറ്റി ചേര്‍ത്ത ചിറ്റാളനോ / മുന്‍പന്‍ കമ്പനിയോ, നീക്കുന്നതിന് മുമ്പുള്ള മുടക്കു തവണ ഉള്‍പ്പെടെയുള്ള മുഴുവന്‍ തവണകളും അടയ്ക്കേണ്ടതാണ്. അത്തരത്തില്‍ നീക്കം ചെയ്ത ചിറ്റാളന് ടിയാന്‍ അടച്ച സംഖ്യയില്‍ നിന്നും പലിശയും മുന്‍പന്‍ കമ്പനിക്ക് വരേണ്ട മറ്റു ബാദ്ധ്യതകള്‍ വല്ലതുമുണ്ടെങ്കില്‍ അത് കഴിച്ച് ബാക്കി സംഖ്യ അടുത്ത തവണ തിയ്യതിക്കുമുമ്പ് കൊടുക്കുവാന്‍ മുന്‍പന്‍ കമ്പനിക്ക് ബാദ്ധ്യതയുള്ളതും മുടക്ക് ചിറ്റാളന്‍ ആവശ്യപ്പെടുമ്പോള്‍ അയാള്‍ക്ക് തുക ലഭിക്കേണ്ട മുന്‍പന്‍ കമ്പനി കൊടുക്കാതിരിക്കുന്ന പക്ഷം ആയത് മുന്‍പന്‍ കമ്പനിയില്‍ നിന്നും പലിശ സഹിതം ഈടാക്കുവാന്‍ അപ്രകാരമുള്ള മുടക്ക് ചിറ്റാളന് അവകാശം ഉണ്ടായിരിക്കുന്നതുമാണ്. നീക്കം ചെയ്ത ചിറ്റാളന് അടച്ച തവണകളിലെ വീതപ്പലിശയ്ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. നീക്കം ചെയ്ത മുടക്ക് ചിറ്റാളന് ലഭിക്കേണ്ട സംഖ്യ അപ്രകാരം അടുത്ത തവണയ്ക്കുള്ളില്‍ അയാള്‍ കൈപ്പറ്റിയിട്ടില്ലെങ്കില്‍ ആ തുക മുന്‍പന്റെ {{blank_035}} ബാങ്കില്‍ നിക്ഷേപിക്കുകയും നീക്കം ചെയ്ത മുടക്കു ചിറ്റാളനെ ആ വിവരം അറിയിക്കുകയും ചെയ്യേണ്ടതാണ്.

  2. ഒന്നാമത്തെ തവണയ്ക്ക് ലേലം ഇല്ലാത്തതുകൊണ്ട് വീതപ്പലിശയോ കിഴിവോ കൂടാതെ മുഴുവന്‍ സംഖ്യയും അടയ്ക്കുവാന്‍ ചിറ്റാളന്മാര്‍ ബാദ്ധ്യസ്ഥരാണ്.

  3. മുന്‍പന്‍ കമ്മീഷന്‍: ചിട്ടി നടത്തിപ്പിനുള്ള മുന്‍പന്‍ കമ്പനിയുടെ കമ്മീഷന്‍ ചിട്ടിതുകയുടെ അഞ്ച് ശതമാനമായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു.

(എ) ചിട്ടിയുടെ മുന്‍പന്‍ കമ്മീഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിട്ടുള്ള ചരക്ക് സേവനനികുതി (GST) അതാത് കാലങ്ങളിലെ നിരക്കനുസരിച്ച് വരിക്കാരില്‍ നിന്നും പിരിച്ചെടുക്കാന്‍ മുന്‍പന്‍ കമ്പനിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

  1. അവസാന തവണ: അവസാന തവണ വരെ ചിട്ടി കിട്ടാതെയും പിടിക്കാതെയും അവശേഷിക്കുന്ന ചിറ്റാളന്മാര്‍ക്ക് മുന്‍പന്‍ കമ്മീഷന്‍ കഴിച്ചുള്ള ചിട്ടിയുടെ മുഴുവന്‍ സംഖ്യക്കും അര്‍ഹത ഉണ്ടായിരിക്കുന്നതും ചിട്ടി അവസാനിച്ച് 30 ദിവസത്തിനകം പ്രസ്തുത സംഖ്യ ചിറ്റാളന്മാര്‍ക്ക് കൊടുക്കുവാന്‍ മുന്‍പന്‍ കമ്പനി ബാദ്ധ്യസ്ഥനും ആയത് ഈടാക്കുവാന്‍ അപ്രകാരമുള്ള ചിറ്റാളന്മാര്‍ക്ക് അധികാരം ഉണ്ടായിരിക്കുന്നതുമാകുന്നു.

  2. ചിട്ടി സംബന്ധമായി ഏതെങ്കിലും ചിറ്റാളനില്‍ നിന്ന് സ്വന്തം നിലയിലോ ജാമ്യനിലയിലോ മുന്‍പന്‍ കമ്പനിയിലേക്ക് ഏതെങ്കിലും സംഖ്യകള്‍ ഈടാക്കാനുണ്ടെങ്കില്‍ അതിന് പ്രസ്തുത ചിറ്റാളന്‍ ചിട്ടിയില്‍ അടച്ചിട്ടുള്ള തവണ സംഖ്യകളില്‍ മുന്‍പന്‍ കമ്പനിക്ക് ഒന്നാം ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതും അതുപോലെതന്നെ ചിട്ടി സംബന്ധമായി മുന്‍പന്‍ കമ്പനി നിക്ഷേപിച്ചിട്ടുള്ള എല്ലാ സംഖ്യകളും ജാമ്യവും ചിറ്റാളന്മാര്‍ക്കു ചെല്ലേണ്ട സംഖ്യകള്‍ക്ക് ഉത്തരവാദപ്പെട്ടിരിക്കുന്നതുമാകുന്നു.

  3. ചിറ്റാളന്മാര്‍ മുന്‍പന്‍ കമ്പനിയില്‍ അടയ്ക്കുന്ന എല്ലാ സംഖ്യകള്‍ക്കും അതുപോലെതന്നെ മുന്‍പന്‍ കമ്പനി ചിറ്റാളന്മാര്‍ക്ക് കൊടുക്കുന്ന എല്ലാ സംഖ്യകള്‍ക്കും രസീതുകള്‍ കൊടുക്കേണ്ടതാണ്.

  4. മേല്‍ പട്ടികയില്‍ കാണിച്ചിട്ടുള്ള ചിട്ടി തുക യാതൊരു കാരണവശാലും കൂടുന്നതല്ല.

  5. (എ) ചിട്ടികൈമാറ്റം: മുന്‍പന്‍ കമ്പനിയുടെ രേഖാമൂലമായ സമ്മതത്തോടെ മാത്രമേ ചിറ്റാളന്മാര്‍ അവര്‍ക്ക് ചിട്ടിയിലുള്ള അവകാശങ്ങള്‍ കൈമാറ്റം ചെയ്യാന്‍ പാടുള്ളൂ. മുന്‍ ചിറ്റാളനുണ്ടായിരുന്നതില്‍ കവിഞ്ഞ് യാതൊരു അവകാശവും പകരം ചേര്‍ന്ന ചിറ്റാളനുണ്ടായിരിക്കുന്നതല്ലാത്തതും പകരം ചേര്‍ന്ന ചിറ്റാളന് ഇതില്‍ പറയുന്ന എല്ലാ വ്യവസ്ഥകളും ബാധകമായിരിക്കുന്നതുമാണ്. നീക്കം ചെയ്യപ്പെട്ട ചിറ്റാളന്മാര്‍ക്ക് ചിട്ടിയിലുണ്ടായിരുന്ന അവകാശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് അപ്രകാരം മുന്‍പന്‍ കമ്പനിയുടെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമില്ല. എങ്കിലും, അപ്രകാരമുള്ള കൈമാറ്റത്തിലൂടെ നീക്കം ചെയ്യപ്പെട്ട ചിറ്റാളന് ഉണ്ടായിരുന്നതില്‍ കവിഞ്ഞ് യാതൊരവകാശവും ആയത് കൈമാറ്റം ചെയ്ത് വാങ്ങിയ ആള്‍ക്ക് ലഭിക്കുന്നതുമല്ലാത്തതുമാകുന്നു.

(ബി) ചിട്ടി പിടിച്ച ചിറ്റാളന്മാരില്‍ നിന്നും തവണ സംഖ്യകള്‍ ഈടാക്കുവാന്‍ മുന്‍പന്‍ കമ്പനിക്കുള്ള അവകാശം അസിസ്റ്റന്റ് ചിട്ടി രജിസ്ട്രാറുടെ രേഖാമൂലമുള്ള മുന്‍ അനുമതി കൂടാതെ കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതും അപ്രകാരമുള്ള കൈമാറ്റങ്ങള്‍ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാര്‍ക്ക് ലഭിക്കേണ്ട സംഖ്യകള്‍ കാലതാമസം വരുത്തുകയോ അതു ലഭിക്കാതിരിക്കത്തക്ക സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യുന്ന പക്ഷം മേല്‍പറഞ്ഞ ചിട്ടി കിട്ടാത്തതും പിടിക്കാത്തതുമായ ചിറ്റാളന്മാര്‍ക്ക് അപ്രകാരമുള്ള കൈമാറ്റങ്ങള്‍ ദുര്‍ബലപ്പെടുത്താവുന്നതുമാകുന്നു.

  1. (എ) ചിട്ടി ബാലന്‍സ് ഷീറ്റും ചിട്ടി രേഖയും: ചിട്ടി സംബന്ധമായ കടധനങ്ങളുടെയും അവയുടെ സ്വഭാവത്തെയും അവയില്‍ ചിട്ടി ധനത്തെ വിലയിരുത്തിയ രീതിയും കാണിക്കുന്ന ചിട്ടിയുടെ വര്‍ഷാന്ത ബാലന്‍സ് ഷീറ്റ് 28 നമ്പര്‍ ഫോറത്തില്‍ മുന്‍പന്‍ കമ്പനി തയ്യാറാക്കേണ്ടതും ചിട്ടി റൂള്‍ 31 പ്രകാരം ഓഡിറ്റ് ചെയ്യുന്നതിനുവേണ്ടി ഓഡിറ്റര്‍മാര്‍ക്ക് നല്‍കേണ്ടതും ഓഡിറ്റഡ് ബാലന്‍സ് ഷീറ്റ് യഥാസമയം ഫയല്‍ ചെയ്യേണ്ടതും ഓഡിറ്റര്‍മാരുടെ ഒരു സര്‍ട്ടിഫിക്കറ്റ് മുന്‍പന്‍ കമ്പനി വാങ്ങി സൂക്ഷിക്കേണ്ടതുമാകുന്നു.

(ബി) ചിട്ടി സംബന്ധമായ എല്ലാ രേഖകളും എല്ലാ ചിട്ടി തവണ തിയ്യതികളിലും 11 മണി മുതല്‍ 12 മണി വരെയുള്ള സമയത്ത് മുന്‍പന്‍ കമ്പനിയുടെ മുകളില്‍ കൊടുത്തിട്ടുള്ള ഓഫീസില്‍ വച്ച് എല്ലാ ചിറ്റാളന്മാര്‍ക്കും പരിശോധിക്കാവുന്നതാണ്.

  1. അംഗീകരിക്കപ്പെട്ടിട്ടുള്ള ബാങ്ക്: ഈ ചിട്ടി സംബന്ധമായ നിക്ഷേപങ്ങള്‍ ഗവണ്‍മെന്റ് അധികാരപ്പെടുത്തിയിട്ടുള്ള ട്രഷറിയില്‍ നിക്ഷേപിക്കുന്നതുമാകുന്നു.

  2. ചിട്ടി ഉടമ്പടി ഭേദഗതി: ചിട്ടി ഫണ്ട് ആക്റ്റിലേയും റൂളിലേയും നിബന്ധനകള്‍ക്ക് വിരുദ്ധമല്ലാത്ത ചിട്ടി ഉടമ്പടിയിലെ വകുപ്പുകളില്‍ ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലുകളോ നീക്കം ചെയ്യലുകളോ വരുത്തുന്നതിന് ചിട്ടി കിട്ടാത്തതും / പിടിക്കാത്തതും / പ്രൈസ് സംഖ്യ കൈപ്പറ്റാത്തതുമായ ചിറ്റാളന്മാരില്‍ 25 ശതമാനം പേരുടെയെങ്കിലും രേഖാമൂലമായ അപേക്ഷയുണ്ടെങ്കില്‍ ആയതിലേക്ക് ചിറ്റാളന്മാരുടെ ഒരു യോഗം മുന്‍പന്‍ കമ്പനിക്ക് വിളിച്ച് കൂട്ടാവുന്നതാണ്.

  3. മുന്‍പന്‍ കമ്പനിയുടെ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍കൊണ്ടു ചിട്ടി തുടര്‍ന്ന് നടത്തുവാന്‍ കഴിയാതെ വരുന്ന പക്ഷം എല്ലാ ചിട്ടി കിട്ടാത്തതും പിടിക്കാത്തതുമായ ചിറ്റാളന്മാര്‍ക്കും വീതപ്പലിശ അടക്കമുള്ളവരുടെ വിഹിതം 30 ദിവസത്തിനകം കൊടുക്കുവാന്‍ മുന്‍പന്‍ കമ്പനി ബാദ്ധ്യസ്ഥനാണ്. അങ്ങനെ കൊടുക്കാത്ത പക്ഷം ആ വക സംഖ്യകള്‍ മുന്‍പന്‍ കമ്പനിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, മറ്റ് സ്വത്തുക്കള്‍, ചിട്ടി കിട്ടിയ / പിടിച്ച ചിറ്റാളന്മാരില്‍ നിന്നും മുന്‍പന്‍ കമ്പനിക്ക് ലഭിക്കേണ്ടതായ തവണസംഖ്യകള്‍ എന്നിവയില്‍ നിന്നും ഈടാക്കുവാന്‍ അപ്രകാരമുള്ള ചിറ്റാളന്മാര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

  4. മുന്‍പന്റെ ടിക്കറ്റ്: എല്ലാ ഡിവിഷനുകളിലുമുള്ള ഓരോ ടിക്കറ്റ് മുന്‍പന്‍ കമ്പനിയുടെ പേരില്‍ ആയിരിക്കുന്നതും ആയതിന്റെ ചിട്ടി സംഖ്യ നറുക്കെടുപ്പോ ലേലമോ കൂടാതെയും ഏതെങ്കിലും സെക്യൂരിറ്റി വയ്ക്കാതെയും ആദ്യതവണയായി മുന്‍ 8-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പിരിച്ചെടുക്കുന്നതും എന്നാല്‍ ആയതിനു പുറമെ മുന്‍പന്റെ പേരില്‍ ഏതെങ്കിലും ടിക്കറ്റുകള്‍ ഉള്ളപക്ഷം ടി ടിക്കറ്റുകളെ സംബന്ധിച്ചിടത്തോളം മറ്റു ചിറ്റാളന്മാര്‍ക്കുള്ളതില്‍ കവിഞ്ഞ് ഏതെങ്കിലും തരത്തിലുള്ള അധികാരാവകാശങ്ങള്‍ മുന്‍പന്‍ കമ്പനിക്ക് ഇല്ലാത്തതും അപ്രകാരമുള്ള ടിക്കറ്റുകള്‍ നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമാകുകയോ, ലേലത്തില്‍ പിടിക്കുകയോ ചെയ്യുന്നപക്ഷം മറ്റ് ചിറ്റാളന്മാരെ പോലെത്തന്നെ മേലാല്‍ വയ്ക്കേണ്ടുന്ന തവണ സംഖ്യകള്‍ക്ക് മുന്‍പന്‍ കമ്പനി നിയമപ്രകാരം ആവശ്യമായ ജാമ്യം ഹാജരാക്കേണ്ടതാണ് (ആക്ടിലെ 21 a,e).

  5. ഈ ചിട്ടി ഉടമ്പടിയിലെ ഏതെങ്കിലും സംഗതിയെ നിയന്ത്രിക്കുവാന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടാതിരിക്കുന്നപക്ഷം ആ വക സംഗതിക്ക് 1982-ലെ ചിട്ടി ഫണ്ട് ആക്ടിലേയും റൂള്‍സിലേയും വ്യവസ്ഥകള്‍ക്കും കാലാകാലങ്ങളില്‍ ഉണ്ടാകുന്ന ഭേദഗതികള്‍ക്കും വിധേയമായി കമ്പനി അപ്പപ്പോള്‍ നടപ്പില്‍ വരുത്തുന്ന വ്യവസ്ഥകള്‍ ബാധകമാകുന്നു.

  6. ചിട്ടി നടത്തിപ്പിനെ സംബന്ധിച്ച എല്ലാ തര്‍ക്കങ്ങളിലും തീരുമാനം എടുക്കുവാന്‍ ചിറ്റ് ഫണ്ട്സ് ആക്ട് 1982 സെക്ഷന്‍ 64 ഉം അനുബന്ധ ചട്ടങ്ങള്‍ പ്രകാരവും അസിസ്റ്റന്റ് ചിട്ടി രജിസ്ട്രാര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

നോമിനേഷന്‍: ചിട്ടി കാലാവധിക്ക് മുമ്പ് ചിറ്റാളന്‍ മരണമടയുകയാണെങ്കില്‍ ചിട്ടി തുടര്‍ന്ന് നടത്തുന്നതിനും ചിട്ടിപ്പണവും മറ്റാനുകൂല്യങ്ങളും ചിറ്റാളനുവേണ്ടി കൈപ്പറ്റുന്നതിനും താഴെ പേരെഴുതുന്ന നോമിനിയെ അധികാരപ്പെടുത്തിയിരിക്കുന്നു.

മേല്‍കാണിച്ച എല്ലാ നിബന്ധനകളും ഞാന്‍ വായിച്ചു മനസ്സിലാക്കുകയും ആയവ എനിക്ക് ബാധകമാണെന്ന് സമ്മതിക്കുകയും ആയതനുസരിച്ച് നടന്നുകൊള്ളാമെന്ന് സമ്മതിച്ചുകൊണ്ട് ഈ ചിട്ടിയില്‍ താഴെ കാണിച്ച ഡിവിഷനില്‍ എന്നെ ഒരു ചിറ്റാളനായി ചേര്‍ക്കാന്‍ അപേക്ഷിക്കുകയും താഴെ കാണുന്ന സാക്ഷികള്‍ കാണ്‍കെ ഈ ചിട്ടി ഉടമ്പടിയില്‍ ഒപ്പിടുകയും ചെയ്തിരിക്കുന്നു.

  1. വായ്പ / ചിട്ടിത്തുക കൈപ്പറ്റുന്നതിന്റെ ഉറപ്പിലേയ്ക്കായി ഞാന്‍ കെ.എസ്.എഫ്.ഇ.യില്‍ ഹാജരാക്കിയിരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍ എനിക്ക് വേണ്ടി വഹിക്കാന്‍ ഞാന്‍ ഇതിനാല്‍ കെ.എസ്.എഫ്.ഇ.യെ അധികാരപ്പെടുത്തിയിരിക്കുന്നു.

  2. വായ്പ / ചിട്ടിത്തുക കൈപ്പറ്റുന്നതിന്റെ ഉറപ്പിലേയ്ക്കായി ഞാന്‍ കെ.എസ്.എഫ്.ഇ.യില്‍ ഹാജരാക്കിയിരിക്കുന്ന വസ്തുവിന്റെ (Property) വില നിര്‍ണ്ണയം നടത്തുന്നതിനും നിയമ സാധുത പരിശോധിക്കുന്നതിനും ആവശ്യമായി വരുന്ന ചെലവുകള്‍ എനിക്ക് വേണ്ടി വഹിക്കാന്‍ ഞാന്‍ ഇതിനാല്‍ കെ.എസ്.എഫ്.ഇ.യെ അധികാരപ്പെടുത്തിയിരിക്കുന്നു.

അപേക്ഷാഫോറം

പ്രസ്തുത ഡിവിഷന്റെ ആദ്യതവണ സംഖ്യ {{first_installment_amount}} രൂപ ഞാന്‍ മണിയോര്‍ഡറായി / ഡ്രാഫ്റ്റായി / പണമായി നേരിട്ട് അയക്കുന്നു.

ചേരാനാഗ്രഹിക്കുന്ന ചിട്ടിയുടെ ഡിവിഷന്‍ തവണ സംഖ്യ കാലാവധി ചിട്ടി തുക
{{desired_division}} Rs. {{application_installment_amount}} {{application_duration}} Rs. {{application_chit_amount}}

അപേക്ഷകന്റെ മുഴുവന്‍ പേര്: {{applicant_full_name}}

സ്ഥിരമായ മേല്‍വിലാസം:
{{applicant_permanent_address_line_1}}
{{applicant_permanent_address_line_2}}
DIST: {{applicant_district}} P.O.: {{applicant_post_office}} PIN: {{applicant_pin}}

PAN No.: {{applicant_pan}}

AADHAAR No.: {{applicant_aadhaar}}

ഫോണ്‍: {{applicant_phone}} മൊബൈല്‍: {{applicant_mobile}}

വയസ്സും, ജനനതിയ്യതിയും: വയസ്സ് {{applicant_age}} ജനനതിയ്യതി {{applicant_date_of_birth}}

വിദ്യാഭ്യാസ യോഗ്യത: {{applicant_education}}

അപേക്ഷകന്റെ തൊഴില്‍ / ഉദ്യോഗപ്പേര്: {{applicant_occupation}}

ഔദ്യോഗിക വിലാസം:
{{applicant_official_address_line_1}}
{{applicant_official_address_line_2}}
{{applicant_official_address_line_3}}

വരുമാന മാര്‍ഗ്ഗം:

  • [{{income_source_job}}] ഉദ്യോഗം
  • [{{income_source_agriculture}}] കൃഷി
  • [{{income_source_business}}] കച്ചവടം
  • [{{income_source_other}}] മറ്റിനങ്ങള്‍

മാസവരുമാനം:

  • [{{monthly_income_upto_5000}}] 5,000 രൂപ വരെ
  • [{{monthly_income_5000_10000}}] 5,000 - 10,000
  • [{{monthly_income_10000_25000}}] 10,000 - 25,000
  • [{{monthly_income_25000_50000}}] 25,000 - 50,000
  • [{{monthly_income_above_50000}}] 50,000 ത്തിനുമുകളില്‍

അച്ഛന്റെ / അമ്മയുടെ / ഭര്‍ത്താവിന്റെ പേര്: {{parent_or_spouse_name}}

നോമിനിയുടെ പേരും, എഴുത്തുകള്‍ അയക്കേണ്ട വിലാസവും, ഫോണ്‍ നമ്പറും, ബന്ധവും:
{{nominee_name}}
{{nominee_address_line_1}}
{{nominee_address_line_2}}
ഫോണ്‍ നമ്പര്‍: {{nominee_phone}}
ബന്ധം: {{nominee_relationship}}

അപേക്ഷകന് എഴുത്തുകള്‍ അയക്കേണ്ട വിലാസം ഫോണ്‍ നമ്പര്‍ സഹിതം:
{{correspondence_address_line_1}}
{{correspondence_address_line_2}}
{{correspondence_address_line_3}}
DIST: {{correspondence_district}} P.O.: {{correspondence_post_office}} PIN: {{correspondence_pin}}
ഫോണ്‍: {{correspondence_phone}}

ഏജന്റിന്റെ പേര്: {{agent_name}}

ഏജന്‍സി നമ്പര്‍: {{agency_number}}

ഒപ്പും, സീലും: {{agent_signature_and_seal}}

സാക്ഷിയുടെ പേരും, ഒപ്പും, മേല്‍വിലാസവും: {{witness_name_signature_address}}

സ്ഥലം: {{place}}

തിയ്യതി: {{date}}

(അപേക്ഷകന്റെ ഒപ്പ്): {{applicant_signature}}

ചിട്ടി നമ്പര്‍: {{chit_number}}

ചിറ്റാള്‍ നമ്പര്‍: {{subscriber_number}}

മുന്‍പന്‍: {{foreman}}

ബ്രാഞ്ച് മാനേജര്‍: {{branch_manager}}

കെ.എസ്.എഫ്.ഇ. (ലി) {{ksfe_branch}}

അസിസ്റ്റന്റ് ചിട്ടി രജിസ്ട്രാര്‍: {{assistant_chit_registrar}}